
തിരുവനന്തപുരം/കൊല്ലം: കേരളത്തിലെ ഗുജറാത്താണ് നേമം എന്ന നിലപാടിൽ ഉറച്ച് കുമ്മനം. കുമ്മനം നടത്തിയ അഭിപ്രായ പ്രകടനം വിവാദമായ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ തിരുത്തിനില്ലെന്ന നിലപാട് കുമ്മനം രാജശേഖരൻ ആവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതൽ വികസനം നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നേമത്തെ ജനങ്ങൾ തുടർച്ചയായി ബിജെപിയ്ക്കൊപ്പം വികസനത്തിനായി വോട്ടു ചെയ്യുന്നു. വികസിത കേരളത്തിന് നേമത്തിന്‍റെ പിന്തുണ ഉണ്ട് എന്നതാണ് പ്രസ്താവനയിലൂടെ അർത്ഥമാക്കിയതെന്നും കുമ്മനം രാജശേഖരൻ വിശദീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അത് ഉചതമായ സമയത്ത് ഉണ്ടാകും. നേമത്ത് ബിജെപിക്ക് വെല്ലുവിളി ഇല്ല. എന്തിനെയും നെഗറ്റീവ് ആയി കാണുന്നവരാണ് വിവാദങ്ങൾക്ക് പിന്നിലെന്നും കുമ്മനം രാജശേഖരൻ കൊല്ലത്ത് പറഞ്ഞു,
നേമം കേരളത്തിലെ ഗുജറാത്ത് ആണെന്ന കുമ്മനത്തിൻ്റെ പ്രതികരണം നേമത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.നേമം ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam