പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു; നിർമ്മാണ ചിലവ് 250 കോടി

By Web TeamFirst Published Jan 23, 2021, 1:43 PM IST
Highlights

ചിറയൻകീഴ്,മാളിയേക്കൽ,ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര, അകത്തേത്തറ,വാടാനാംകുറിശി, താനൂർ , ചേലാരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പുതിയ മേൽപ്പാലങ്ങൾ.

തിരുവനന്തപുരം:സംസ്ഥാനത്തെ 10 റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. 251കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിപ്പെടുത്തിയാണ് നിർമ്മാണം.

ലെവൽ ക്രോസ് വിമുക്ത കേരളം എന്ന സർക്കാർ ലക്ഷ്യത്തിലേക്കുള്ള തുടക്കം. ആറ് ജില്ലകളിലായാണ് പത്ത് റെയിൽവെ മേൽപ്പാലങ്ങൾ വരുന്നത്. ചിറയൻകീഴ്,മാളിയേക്കൽ,ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര, അകത്തേത്തറ,വാടാനാംകുറിശി, താനൂർ , ചേലാരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പുതിയ മേൽപ്പാലങ്ങൾ.

പദ്ധതികൾ പൂർണ്ണമാകുന്നതോടെ പ്രധാനപ്പെട്ട നിരത്തുകളിലെ ഗതാഗത തടസങ്ങൾക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 251കോടിയാണ് മേൽപ്പാലങ്ങളുടെ നിർമ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. റോഡ‍്സ് ആന്‍റ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയാണ് ഫണ്ട് ലഭ്യമാക്കുന്നത്. മേൽപ്പാലങ്ങളിൽ രണ്ട് വരി നടപ്പാതയുമുണ്ടാകും. ഒരുവർഷത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

click me!