
തൃശൂർ : തൃശൂർ കുണ്ടന്നൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു.
കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് 90ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു
അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി . ഡപ്യൂട്ടി കളക്ടർ യമുന ദേവിക്ക് ആണ് അന്വേഷണ ചുമതല. അപകട കാരണം പരിശോധിക്കാനാണ് നിർദേശം.അളവിൽ കൂടുതൽ വെടിമരുന്നു സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കും.സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്തും.പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമാകും ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണം തുടങ്ങുക.
അതേസമയം കൂട്ടിയിട്ട കരിമരുന്ന് മിശ്രിതം ഒരുമിച്ച് പൊട്ടിത്തെറിച്ചതാണ് വലിയ സ്ഫോടനം ഉണ്ടാകാൻ കാരണമെന്നാണ് ഫയർഫോഴ്സ് നിഗമനം. ഉത്സവ സീസണായതിനാൽ ജില്ലയിൽ പരിശോധനകൾ വ്യാപകമാക്കുമെന്നും ജില്ലാ ഫയർ ഓഫീസർ വ്യക്തമാക്കി
വടക്കാഞ്ചേരി സ്വദേശി ശ്രീനിവാസന്‍ എന്നയാളുടെ ലൈസന്‍സിലുള്ള വെടിപ്പുരയിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. കുണ്ടന്നൂരിലെ പാടത്തിന് നടുവിലായിരുന്നു വെടിപ്പുര
കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam