മുത്തച്ഛനെ തലക്കടിച്ച് വീഴ്ത്തി ഭക്ഷണമുണ്ടാക്കി, ടിവിയിൽ പാട്ടു കേട്ടു; പ്രതി അഖിൽ ലഹരിക്ക് അടിമയെന്ന് പൊലീസ്

Published : Jan 02, 2025, 07:23 PM ISTUpdated : Jan 02, 2025, 07:25 PM IST
മുത്തച്ഛനെ തലക്കടിച്ച് വീഴ്ത്തി ഭക്ഷണമുണ്ടാക്കി, ടിവിയിൽ പാട്ടു കേട്ടു; പ്രതി അഖിൽ ലഹരിക്ക് അടിമയെന്ന് പൊലീസ്

Synopsis

കൊല്ലം കുണ്ടറ ഇരട്ടക്കൊല കേസ് പ്രതി അഖിലിനെ നാട്ടിലെത്തിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്ന് കൊല്ലം റൂറൽ എസ്‍പി. മുത്തച്ഛനെ കൊലപ്പെടുത്തിയശേഷം വീട്ടിൽ പ്രതി ഭക്ഷണമുണ്ടാക്കി. അമ്മയെ അടിച്ചുവീഴ്തത്തിയശേഷം ടിവിയിൽ പാട്ടുവെച്ചുവെന്നും മൊഴി.

കൊല്ലം: കൊല്ലം പടപ്പക്കരയിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആന്‍റണിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ നാട്ടിലെത്തിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എഷ്യാനെറ്റ് ന്യൂസിന്‍റെ എഫ്ഐആർ  കോൾഡ് കേസ് വാർത്ത കണ്ട ശ്രീനഗറിലെ മലയാളി പ്രതിയെ കുറിച്ച്  പൊലീസിന് വിവരം നൽകുകയായിരുന്നു. സ്റ്റേഷൻ നടപടികൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും.

തുടർന്ന് തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. കൊലപാതകത്തിൽ പ്രതിക്ക് കുറ്റബോധമില്ലെന്ന് കൊല്ലം റൂറൽ എസ്‍പി സാബു മാത്യൂ പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണ്. പ്രതി ആദ്യം മുത്തച്ഛനെയാണ് ആക്രമിച്ചത്.  മുത്തച്ഛനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം അഖിൽ വീട്ടിൽ ഭക്ഷണമുണ്ടാക്കി. തുടര്‍ന്ന് ഭക്ഷണം എടുത്ത് തരാൻ ആവശ്യപ്പെട്ട് അമ്മ പുഷ്പലതയെ വിളിച്ചുവരുത്തി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി.

അമ്മയുടെ മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് പലതവണ മുഖത്ത് കുത്തിയെന്നും പ്രതി മൊഴി നൽകി. ഇരട്ട കൊലപാതകത്തിനുശേഷം ടിവി വെച്ച് പാട്ട് ആസ്വദിച്ച ശേഷമാണ് വീട്ടിൽ നിന്നും അഖിൽ രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. വലിയ പ്രതിസന്ധികളെയും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്താണ് ശ്രീനഗറിൽ നിന്നും പ്രതിയെ പിടികൂടിയതെന്ന് എസ്പി പറഞ്ഞു. പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല.

അത് അന്വേഷണത്തിന് വെല്ലുവിളിയായി. ഉച്ചയ്ക്ക് രണ്ടിനും മൂന്നും ഇടയ്ക്കാണ് കൊല നടത്തിയത്. വൈകിട്ട് ആറോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടത്. പിടിയിലായ ഈ നിമിഷം വരെ പ്രതിക്ക് കുറ്റബോധം ഇല്ലെന്നും പണം നൽകാത്തതാണ് കൊലപാതകത്തിന് കാരണമെന്നും കൊല്ലം റൂറൽ എസ്‍പി സാബു മാത്യൂ പറഞ്ഞു.

തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം, മുഖ്യമന്ത്രിക്ക് കത്ത്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിലെ മകളുടെ വസതിയിൽ

PREV
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ