
കൊല്ലം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ഗുരുതര ആരോപണത്തിൽ ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. സിയാദിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ ഔദ്യോഗിക വാദം. എന്നാൽ ഈ വാദം തള്ളിക്കൊണ്ടുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തൽ പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. സിയാദിനെ മർദിക്കുമ്പോൾ ജീപ്പിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.
സഹോദരനെ കാണാനില്ലെന്ന ഈ പെൺകുട്ടിയുടെ പരാതിയിലാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16-ന് കസ്റ്റഡിയിലെടുത്ത് 17-ന് പൊലീസ് വിട്ടയച്ച സിയാദ്, ജൂലൈ 25-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മരണകാരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam