ഇഡി വിളിച്ചത് നന്നായെന്ന് കുഞ്ഞാലിക്കുട്ടി; ചന്ദ്രിക കള്ളപ്പണക്കേസിൽ മൊഴിയെടുപ്പ് പൂർത്തിയായി

By Web TeamFirst Published Sep 16, 2021, 7:56 PM IST
Highlights

ആവശ്യമായ രേഖകൾ ഇഡിയ്ക്ക് കൈമാറി എന്നും ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ്  തീരുമാനിക്കേണ്ടതെന്നുമാണ് മുതിർന്ന മുസ്ലീം ലീഗ് നേതാവ് മൊഴിയെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പറഞ്ഞത്.

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എൻഫോഴ്സ്മെൻ്റ് വിളിച്ചത് നന്നായിയെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം കിട്ടിയെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. 

ആവശ്യമായ രേഖകൾ ഇഡിയ്ക്ക് കൈമാറി എന്നും ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ്  തീരുമാനിക്കേണ്ടതെന്നുമാണ് മുതിർന്ന മുസ്ലീം ലീഗ് നേതാവ് മൊഴിയെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പറഞ്ഞത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാൻ ആയെന്നാണ് അവകാശവാദം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!