`ചായ കുടിച്ചിട്ട് പൈസ കൊടുക്കാൻ മറന്നു, പിന്നെ തിരിച്ചുപോയപ്പോഴാണ് മണ്ണിടിഞ്ഞത്'; ‍ഞെട്ടൽ മാറാതെ വയനാട് മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ചു

Published : Jul 08, 2026, 01:00 PM IST
Kunju

Synopsis

വയനാട് മണ്ണിടിച്ചിലിൽ മണ്ണിടിഞ്ഞത് വന മേഖലയിൽ നിന്നാണെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ചു. തുരങ്ക പാതയുടെ നിർമാണത്തിൻ്റെ ഭാ​ഗമായി മണ്ണ് എടുത്തിട്ട ഭാ​ഗത്തല്ല ഇടിച്ചിൽ ഉണ്ടായതെന്നും കുഞ്ചു പറയുന്നു.

മേപ്പാടി: വയനാട് മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മണ്ണിടിഞ്ഞത് വന മേഖലയിൽ നിന്നാണെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ചു. തുരങ്ക പാതയുടെ നിർമാണത്തിൻ്റെ ഭാ​ഗമായി മണ്ണ് എടുത്തിട്ട ഭാ​ഗത്തല്ല ഇടിച്ചിൽ ഉണ്ടായതെന്നും തുരങ്കപാതയുടെ നിർമാണ ജോലികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നുവെന്നും കുഞ്ചു പറയുന്നു.

സ്ഥലത്ത് നിരീക്ഷണത്തിന് വന്നിരുന്നവരാണ് ഉണ്ടായിരുന്നത്. കൺസ്ട്രക്ഷൻ എൻജിനീയർ, അസിസ്റ്റൻ്റ് എൻജിനീയർ തുടങ്ങിയവരെ കാണാനില്ല. താൻ ചായ കുടിച്ചതിൻ്റെ പൈസ കൊടുത്തില്ലായിരുന്നു. അത് കൊടുക്കാൻ വേണ്ടി തിരിച്ച് ചായക്കടയിലേക്ക് പോകുന്ന സമയത്ത് ആണ് മണ്ണിടിഞ്ഞത്. ആ സമയത്ത് പ്രദേശത്ത് 15 ഓളം ആളുകൾ ഉണ്ടായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ തന്നെ പലരും പല സ്ഥലങ്ങളിലേക്ക് ഓടി. കമ്പനിയുടെ ഓഫീസ് പരിസരത്തേക്കും കുറെ ആളുകൾ ഓടിക്കയറിയെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാൾ പറഞ്ഞു.

വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിൽ ആണ്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജ്യത്ത് ആദ്യമെന്ന് മുഖ്യമന്ത്രി, ജനങ്ങൾക്ക് നേരിട്ട് നിരീക്ഷിക്കാൻ ഓപ്പൺ പോർട്ടൽ പ്രഖ്യാപിച്ചു; 100 ദിന കർമപദ്ധതികളുടെ പുരോഗതി അറിയാം
കള്ളാടി മണ്ണിടിച്ചിൽ: മനുഷ്യ നിർമിത ദുരന്തമെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ; 'ഈ ഘട്ടത്തിൽ വിവാദങ്ങൾക്കല്ല പ്രാധാന്യം'