
കോഴിക്കോട്: ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎൽഎ എം എ റസാഖ് മാസ്റ്റർക്ക് പരിക്ക്. കാലിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. പെരുവയലിൽ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനത്തിനിടെ കാൽ വഴുതിവീഴുകയായിരുന്നു. കാലിന് പ്ലാസ്റ്റർ ഇട്ടു. കായിക മേളയുടെ സംഘടക സമിതി ചെയർമാനാണ് റസാഖ് മാസ്റ്റർ. വാർത്താ സമ്മേളനത്തിന് പ്ലാസ്റ്ററിട്ട കാലുമായി വീൽ ചെയറിലാണ് എംഎൽഎ എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam