കുട്ടനാട് സീറ്റ് തങ്ങൾക്ക് വേണം, ഉടൻ പ്രഖ്യാപിക്കണമെന്നും പിജെ ജോസഫ്; കോൺഗ്രസ് നേതാക്കളെ കാണും

Web Desk   | Asianet News
Published : Sep 08, 2020, 10:39 AM ISTUpdated : Sep 08, 2020, 02:46 PM IST
കുട്ടനാട് സീറ്റ് തങ്ങൾക്ക് വേണം, ഉടൻ പ്രഖ്യാപിക്കണമെന്നും പിജെ ജോസഫ്; കോൺഗ്രസ് നേതാക്കളെ കാണും

Synopsis

 ഈ സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിലവിൽ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് നിയമ പ്രശ്നമുണ്ടാകില്ലെന്നുമുള്ള വാദവും ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നു

ഇടുക്കി: കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തണമെന്നും ഇവർ നിലപാടെടുത്തു. മുന്നണി യോഗത്തിന് മുൻപപ് കോൺഗ്രസ് നേതാക്കളെ കണ്ട് ഇക്കാര്യം ആവശ്യപ്പെടാനാണ് തീരുമാനം.

തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിലവിൽ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് നിയമ പ്രശ്നമുണ്ടാകില്ലെന്നുമുള്ള വാദവും ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നു. അതേസമയം ജയസാധ്യത പരിഗണിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുമെന്നാണ് വിവരം. 

ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് എതിരെ പിജെ ജോസഫ്‌ കേരള ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് പിജെ ജോസഫ്‌ പറഞ്ഞു. വസ്തുതകൾ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചതെന്നും പിജെ ജോസഫിന്റെ ഹർജി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് കേക്കുമായി ചെന്ന ആളുകൾ കരോൾ കണ്ടാൽ ആക്രമിക്കുന്ന രീതിയിലേക്ക് മാറി: മന്ത്രി പി രാജീവ്‌
വോട്ടർപട്ടിക പരിഷ്കരണം; ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം, പുറത്താവയുടെ പേര് ചേർക്കാൻ പുതിയ അപേക്ഷ