കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

Published : Sep 01, 2026, 04:27 PM IST
accident

Synopsis

കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തൊട്ടിൽപാലത്ത് നിന്നും വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും, എതിർദശയിൽ നിന്ന് വളവും കയറി വന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്

കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തൊട്ടിൽപാലത്ത് നിന്നും വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും, എതിർദശയിൽ നിന്ന് വളവും കയറി വന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാദാപുരം ചേലക്കാട് നിന്നും ഫയർഫോഴ്സ് എത്തി ലോറിയുടെ ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം 15 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.15 പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാക്കേറ്റത്തിനിടെ തലയിടിച്ച് വീണു, ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു; ഒരാള്‍ അറസ്റ്റില്‍
സര്‍ക്കാര്‍ ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടർക്ക് നിർബന്ധിത അവധി