കുവൈത്ത് ദുരന്തം; മരിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും; തിരിച്ചറിഞ്ഞത് വിരലടയാളം ഉപയോ​ഗിച്ച്

Published : Jun 13, 2024, 05:13 PM ISTUpdated : Jun 13, 2024, 05:36 PM IST
കുവൈത്ത് ദുരന്തം; മരിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും; തിരിച്ചറിഞ്ഞത് വിരലടയാളം ഉപയോ​ഗിച്ച്

Synopsis

കമ്പനിയിൽ പർച്ചേസറായി ജോലി ചെയ്തുവരികയായിരുന്നു അരുൺ ബാബു. വിരലടയാളം വെച്ചാണ് അരുൺ ബാബുവിന്റെ മരണം തിരിച്ചറിഞ്ഞത്. 7 മാസം മുമ്പാണ് അരുൺ ബാബു കുവൈത്തിൽ പോയതെന്ന് കുടുംബം പറയുന്നു.  

തിരുവനന്തപുരം: കുവൈത്തിൽ ഫ്ളാറ്റിലുണ്ടായ ദുരന്തത്തിൽ തിരുവനന്തപുരം സ്വദേശിയ്ക്കും ദാരുണാന്ത്യം. വലിയമല സ്വദേശിയായ അരുൺ ബാബുവാണ് മരിച്ചത്. അരുൺ ബാബുവിന്റെ മരണം എൻബിടിസി അധികൃതർ വീട്ടുകാരെ അറിയിക്കുകയായിരുന്നു. കമ്പനിയിൽ പർച്ചേസറായി ജോലി ചെയ്തുവരികയായിരുന്നു അരുൺ ബാബു. വിരലടയാളം വെച്ചാണ് അരുൺ ബാബുവിന്റെ മരണം തിരിച്ചറിഞ്ഞത്. 7 മാസം മുമ്പാണ് അരുൺ ബാബു കുവൈത്തിൽ പോയതെന്ന് കുടുംബം പറയുന്നു.

'ഇന്നലെ മുതൽ മകനെ വിളിച്ച് കിട്ടിയിരുന്നില്ല. തുടർന്ന് കുടുംബം കമ്പനിയിൽ വിളിച്ച് അന്വേഷിച്ചിരുന്നു. ഇന്ന് രാവിലെ മകന്റെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തിയതായി വിവരം ലഭിക്കുകയായിരുന്നു. ഇത് സ്ഥിരീകരിച്ച് കമ്പനിയും വീട്ടിലേക്ക് വിളിക്കുകയായിരുന്നു'.-അരുൺ ബാബുവിന്റെ അമ്മ പറഞ്ഞു. മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും അമ്മ പറഞ്ഞു. 

ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശി നിധിനും ഉൾപ്പെടുന്നു. 26 കാരനായ നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് വർഷമായി കുവൈത്തിലാണ് നിധിൻ. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു. നേരത്തെ, കോട്ടയം സ്വദേശി ഷിബു വർ​ഗീസും ചാവക്കാട് സ്വദേശി ബിനോയും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇന്ന് തന്നെ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് വിവരം.  

ദൗത്യത്തിന് തയാറായി വ്യോമസേനാ വിമാനം, മൃതദേഹങ്ങൾ ഇന്ന് തന്നെ എത്തിക്കാൻ ശ്രമം; ധനസഹായം പ്രഖ്യാപിച്ച് കമ്പനി

https://www.youtube.com/watch?v=Ko18SgceYX8

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം