പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'ലിറ്റില്‍ കൈറ്റ്സ് ' അഭിരുചി പരീക്ഷ ശനിയാഴ്ച; രജിസ്റ്റർ ചെയ്തത് 1,48,618 പേർ

Published : Jun 13, 2024, 04:39 PM IST
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'ലിറ്റില്‍ കൈറ്റ്സ് ' അഭിരുചി പരീക്ഷ ശനിയാഴ്ച; രജിസ്റ്റർ ചെയ്തത് 1,48,618 പേർ

Synopsis

ഓരോ യൂണിറ്റിലും അഭിരുചി പരിക്ഷയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന 20 മുതല്‍ 40 വരെ കുട്ടികള്‍ക്കാണ് ലിറ്റില്‍ കൈറ്റ്സില്‍ അംഗത്വം ലഭിക്കുന്നത്. 

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15, ശനിയാഴ്ച യൂണിറ്റ് രജിസേട്രേഷനുള്ള വിദ്യലയങ്ങളിൽ നടക്കും. സംസ്ഥാനത്ത് 2057 യൂണിറ്റുകളില്‍ നിന്നായി 1,48,618വിദ്യാര്‍ത്ഥികൾ അഭിരുചി പരീക്ഷക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

സോഫ്‍റ്റ്‍വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍-ഗണിതം, പ്രോഗ്രാമിംഗ്, 5,6,7 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. ഓരോ യൂണിറ്റിലും അഭിരുചി പരിക്ഷയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന 20 മുതല്‍ 40 വരെ കുട്ടികള്‍ക്കാണ് ലിറ്റില്‍ കൈറ്റ്സില്‍ അംഗത്വം ലഭിക്കുന്നത്. 

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ ലിറ്റില്‍ കൈറ്റ്സ് കരിക്കുലം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനം എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റും ലഭിക്കുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; പാലക്കാട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്നു പേര്‍ പിടിയിൽ
പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം