കുവൈത്ത്ദുരന്തം:പിണറായിക്ക് മനുഷ്വത്വമില്ല,വ്യവസായികള്‍ക്ക് ലോകകേരളസഭയില്‍വിരുന്ന് നടത്തിയെന്ന് വി.മുരളീധരന്‍

Published : Jun 15, 2024, 11:15 AM ISTUpdated : Jun 15, 2024, 11:54 AM IST
കുവൈത്ത്ദുരന്തം:പിണറായിക്ക്  മനുഷ്വത്വമില്ല,വ്യവസായികള്‍ക്ക് ലോകകേരളസഭയില്‍വിരുന്ന് നടത്തിയെന്ന് വി.മുരളീധരന്‍

Synopsis

പ്രവാസികളോട് എന്തെങ്കിലും നന്ദി ഉണ്ടെങ്കിൽ പിണറായി ഇത്തരത്തിൽ വ്യവസായികളെ വിളിച്ച് അത്താഴ വിരുന്ന് നടത്തില്ലായിരുന്നു

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ രണ്ട് ഡസനോളം മലയാളികളുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലും ലോകകേരള സഭയുമായി മുന്നോട്ടുപോയ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നേതാവ് വി.മുരളീധരന്‍ രംഗത്ത്.സമീപകാലത്തെ വലിയ ദുരന്തമാണ് കുവൈറ്റിൽ നടന്നത്.കേന്ദ്രസർക്കാർ സന്ദർഭത്തിന്‍റെയ ഗൗരവം  ഉൾക്കൊണ്ടു.
പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു.ചികിത്സയിൽ കഴിയുന്ന എല്ലാവരേയും വിദേശകാര്യ സഹമന്ത്രി നേരിട്ടു കണ്ടു.ധനസഹായം എത്തിക്കാനും മുൻകയ്യെടുത്തു.എന്നാല്‍ ദുരന്ത പശ്ചാത്തലത്തിൽ പോലും മുഖ്യമന്ത്രി രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേന്ദ്ര സർക്കാരിനെതിരെ പറയുകയാണ്.പ്രവാസികളോട് എന്തെങ്കിലും നന്ദി ഉണ്ടെങ്കിൽ പിണറായി ഇത്തരത്തിൽ വ്യവസായികളെ വിളിച്ച് അത്താഴ വിരുന്ന് നടത്തില്ലായിരുന്നു.പിണറായിക്ക് മനുഷ്യത്വം അൽപം പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു

 

പ്രവാസികൾക്ക് എന്ത്  ഉപയോഗമാണ് ലോക കേരള സഭകൊണ്ട് ഉള്ളതെന്നും വിമുരളീധരന്‍ ചോദിച്ചു.മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു മുഖ്യമന്ത്രി സമയം ചെലവിഴിക്കേണ്ടിയിരുന്നത്.ആരോഗ്യ മന്ത്രി കുവൈറ്റിൽ പോയിട്ട് എന്ത് ചെയ്യാനാണ്..കേരളത്തെ കേന്ദ്രം വേറെ കണ്ടിട്ടില്ല.മൃതദേഹം എത്തിച്ച അതേ വിമാനത്തിലാണ് വിദേശകാര്യ സഹമന്ത്രി സഞ്ചരിച്ചത് , വേണ്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തു.സാന്നിധ്യമറിയിക്കാൻ പോകേണ്ടത് കുവൈറ്റിലേക്ക് അല്ല, ഇവിടെ ദുരന്തത്തിൽ പെട്ടവരുടെ   കുടുംബാംഗങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു

 

PREV
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി