
തിരുവനന്തപുരം: വാര്‍ത്താസമ്മേളനങ്ങളിലും മീഡിയ ഗ്രൂപ്പിലും ഏഷ്യാനെറ്റ് ന്യൂസിന് വിലക്ക് ഏര്‍പ്പെടുത്തിയ ക്രേന്ദമ്രന്തി വി മുരളീധരെന്‍റ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പ്രത്രപവര്‍ത്തക യൂണിയന്‍. സംപ്രേഷണം ചെയ്ത സംഭവമല്ലാതിരുന്നിട്ടും ചാനലും മാധ്യമ പ്രവര്‍ത്തകയും പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടും ഏഷ്യാനെറ്റിനെതിരെ ബിജെപി പ്രഖ്യാപിച്ച ബഹിഷ്കരണം ഖേദകരമാണ്. ഒരു പാര്‍ട്ടിയും ഒരു ചാനലിനെയോ തിരിച്ചോ ബഹിഷ്കരിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്കു നിരക്കുന്നതല്ല.
പാര്‍ട്ടി ബഹിഷ്കരിച്ചാല്‍ പോലും സര്‍ക്കാറില്‍ ഉന്നത പദവികളില്‍ ഇരിക്കുന്നവര്‍ അതു ചെയ്യുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തില്‍നിന്നുള്ള ഏക ക്രേന്ദ്ര മ്രന്തിയെന്ന നിലയില്‍ ക്രേന്ദ സര്‍ക്കാറുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളും ജനങ്ങളുമായി പങ്കുവെക്കാനുള്ള വി.മുരളീധരനെപ്പോലൊരു നേതാവ് ഒരു സാഹചര്യത്തിലും ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോകാന്‍ പാടില്ലെന്നും കേരള പ്രത്രപവര്‍ത്തക യൂണിയന്‍ വിശദമാക്കി. ചാനല്‍ ചര്‍ച്ച ബഹിഷ്കരിക്കുന്നതുപോലെ ലളിതമായി കാണേണ്ട വിഷയമല്ല അത്. പാര്‍ട്ടിയുടെ ബഹിഷ്കരണം പോലും പിന്‍വലിക്കാന്‍ മുന്‍കൈ എടുക്കേണ്ട ക്രേന്ദ്രമ്രന്തി ഈ നടപടിയില്‍നിന്ന് അടിയന്തരമായി പിന്തിരിയണമെന്നും കേരള പ്രത്രപവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.
നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നടപടിയിൽ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞദിവസം ദില്ലിയില്‍ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ച്ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയിരുന്നു. ഡല്‍ഹിയിലെ മലയാളമാധ്യമങ്ങളുടെ പ്രതിനിധികളെ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ അറിയിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പോലും എഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ പുറത്താക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona