കള്ളക്കേസുകള്‍ പിന്‍വലിക്കണം,സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകരുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്

Published : Jun 26, 2023, 01:19 PM ISTUpdated : Jun 26, 2023, 02:58 PM IST
കള്ളക്കേസുകള്‍ പിന്‍വലിക്കണം,സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകരുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്

Synopsis

അഖില നന്ദകുമാറിനെതിരെ കേസെടുത്ത കേരള പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻറ് ഡിജിറ്റൽ അസോസിയേഷൻ. പൊലീസ് നടപടി നിയമപ്രക്രിയയുടെ ദുരുപയോഗം

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സര്‍ക്കാര്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ നടക്കുന്നത് അപ്രഖ്യാപിത സെൻസര്‍ഷിപ്പാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരിലും ന്യൂസ് അവറിൽ ചര്‍ച്ച നടത്തിയതിന്‍റെ പേരിലും  കേസെടുക്കുകയാണ്. തെറ്റുകൾക്ക് എതിരായ ഓര്‍മ്മപ്പെടുത്തലാണ് വാര്‍ത്തകളെന്നും കേരള പത്ര പ്രവര്‍ത്തക യൂണിയൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ അടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക,സെക്രട്ടേറിയറ്റ് പ്രവേശനം പുനസ്ഥാപിക്കുക, നിയമസഭയിലെ ക്യാമറ വിലക്ക് നീക്കുക, പെൻഷൻ വര്‍ദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെയുഡബ്ലിയുജെ മാര്‍ച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിലേക്കായിരുന്നു പ്രതിഷേധ പ്രകടനം 

 

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത കേരള പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻറ് ഡിജിറ്റൽ അസോസിയേഷൻ. പൊലീസ് നടപടി നിയമപ്രക്രിയയുടെ ദുരുപയോഗവും സംശയാസ്പദവുമാണെന്ന് എൻബിഡിഎ പ്രസിഡൻറ് അവിനാശ് പാണ്ഡെ മുഖ്യമന്ത്രി പിണറായി വിജയനയച്ച ഇമെയിലിൽ അഭിപ്രായപ്പെട്ടു.  രാഷ്ട്രീയ ആരോപണം എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടി റിപ്പോർട്ട് ചെയ്ത വിഷയത്തിലാണ് അഖിലക്കെതിരായ കേസ്. മാധ്യമങ്ങളെ നിശബ്ദരാക്കാനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ ഇടപെടാനുമുള്ള ശ്രമം അപലപനീയമാണ്. കേസിൽ തുടർനടപടികളെല്ലാം ഒഴിവാക്കണമെന്നും എൻബിഡിഎ ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ ടിവി , ഡിജിറ്റൽ മാധ്യമങ്ങൾ ഉൾപ്പെടുന്ന സംഘടനയാണ് എൻബിഡിഎ. 

 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ