
തിരുവനന്തപുരം: ആദിവാസി ഭൂമി കൈയേറ്റ വാർത്ത നൽകിയ മാധ്യമ പ്രവർത്തകന് എതിരെ കേസ് എടുത്തത് അപലപനീയമെന്ന് കെയുഡബ്ല്യുജെ. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റ വാർത്ത മാധ്യമം ഓൺലൈനിൽ നൽകിയ മാധ്യമപ്രവര്‍ത്തകന്‍ ആർ സുനിലിന് എതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവും പൊലീസ് ആക്ടിന്റെ ദുരുപയോഗവുമാണിതെന്നും സംഘടന ആരോപിച്ചു.
Read More.... ഷീല സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, വിശദീകരണം തേടി
ഭൂമി കൈയേറ്റത്തിൽ കുറ്റാരോപിതനായ പരാതിക്കാരന് വേണ്ടി നിയമം ലംഘിച്ചാണ് പൊലീസ് കോടതിയെ സമീപിച്ചതും മാധ്യമ പ്രവർത്തകന് എതിരെ കേസെടുത്തതും. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷ എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. ഈ വിഷയം ചുണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്കും യൂണിയൻ പരാതി നൽകി.