
വടകര: ഈ വര്‍ഷത്തെ മികച്ച കവിതയ്ക്കുള്ള ജിനേഷ് മടപ്പള്ളി പുരസ്ക്കാരം കുഴൂർ വിൽസന്‍റെ കുടപ്പന്‍റെ ടാഗുള്ള അരഞ്ഞാണത്തിന്. 50,000 രൂപയും ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സച്ചിദാനന്ദന്‍,എസ്.ജോസഫ്, പി.രാമന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. മെയ് 6 ന് കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പളളി ട്രസ്റ്റും ചേർന്ന് വടകരയിൽ സംഘടിപ്പിക്കുന്ന ജിനേഷ് അനുസ്മരണ പരിപാടിയിൽ വെച്ച് പുരസ്ക്കാരം സമർപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam