KV Thomas: വിലക്ക് ലംഘിച്ചത് നേതൃത്വം ഭീഷണിപ്പെടുത്തിയതിനാൽ, താനിപ്പോഴും കോൺ​ഗ്രസുകാരൻ: കെ.വി.തോമസ്

Published : Apr 10, 2022, 06:17 PM IST
KV Thomas: വിലക്ക് ലംഘിച്ചത് നേതൃത്വം ഭീഷണിപ്പെടുത്തിയതിനാൽ, താനിപ്പോഴും കോൺ​ഗ്രസുകാരൻ: കെ.വി.തോമസ്

Synopsis

തിരുവനന്തപുരത്ത് താൻ രണ്ട് ദിവസമുണ്ടാകും. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. സിപിഎം പാർട്ടി കോൺ​ഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താൻ പങ്കെടുത്തത്.

തിരുവനന്തപുരം: കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശം ലംഘിക്കേണ്ടി വന്നതെന്ന് കോൺ​ഗ്രസ് നേതാവ് കെ.വി.തോമസ് (K.V.Thomas). കണ്ണൂരിൽ നിന്നും പാർട്ടി കോൺ​ഗ്രസ് കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ്.  

തിരുവനന്തപുരത്ത് താൻ രണ്ട് ദിവസമുണ്ടാകും. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. സിപിഎം പാർട്ടി കോൺ​ഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താൻ പങ്കെടുത്തത്. ഈ വിഷയത്തിൽ തന്നെ ഒരു കമ്മ്യൂണിറ്റിയുടെ ഭാ​ഗമായി കണ്ട് വിമർശിക്കുന്ന അവസ്ഥയുണ്ടായി. തന്നെ കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തി. വികസനത്തിന് ഒപ്പം നിൽക്കണം എന്നതാണ് തൻ്റെ നിലപാട്. കെ.സുധാകരൻ കോൺ​ഗ്രസ് ആയത് ഇപ്പോഴാണെന്നും  തന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ലംഘിക്കേണ്ടി വന്നതെന്നും കെ.വി.തോമസ് പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും