'കണ്ണടച്ച് എതിർക്കേണ്ടതില്ല', സിൽവർ ലൈനിൽ വ്യത്യസ്ത നിലപാടുമായി കെവി തോമസ്

Published : Apr 02, 2022, 03:40 PM ISTUpdated : Apr 02, 2022, 03:56 PM IST
 'കണ്ണടച്ച് എതിർക്കേണ്ടതില്ല', സിൽവർ ലൈനിൽ വ്യത്യസ്ത നിലപാടുമായി കെവി തോമസ്

Synopsis

പ്രതിപക്ഷമെന്നാൽ എന്തിനേയും കണ്ണടച്ച് എതിർക്കുന്നവരാകരുത്. വികസന കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ചർച്ച ചെയ്ത് സമവായമുണ്ടാക്കണം. 

തിരുവനന്തപുരം: സിൽവർ ലൈനിൽ (Silver line) വ്യത്യസ്ത നിലപാടുമായി കെവി തോമസ്. (KV Thomas) വൻകിട പദ്ധതികളെ കണ്ണടച്ച് എതിർക്കേണ്ട കാര്യമില്ലെന്ന് കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രതിപക്ഷമെന്നാൽ എന്തിനേയും കണ്ണടച്ച് എതിർക്കുന്നവരാകരുത്. വികസന കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ചർച്ച ചെയ്ത് സമവായമുണ്ടാക്കണം. പദ്ധതികളുടെ മെറിറ്റാകണം പരിഗണിക്കേണ്ടത്. പ്രതിപക്ഷമെന്നാൽ എന്തിനേയും വൻകിട പദ്ധതികളെ എതിർക്കാനുളളവരെന്ന നില വന്നാൽ  സംസ്ഥാനത്തിന്റെ വികസനം മുരടിക്കും.  വൻകിട പദ്ധതികൾക്ക് കേന്ദ്ര സഹായം തേടുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട കെ വി തോമസ്, കെ റെയിൽ ഉൾപടെയുളള പദ്ധതികൾ പരിസ്ഥിതി സൗഹ്യദ മാകണമെന്നും കൂട്ടിച്ചേർത്തു.


അതേ സമയം സില്‍വര്‍ ലൈനില്‍ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നാവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്നും ഭൂമി നഷ്ടമാകുന്നവർക്ക് രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങളെ മുഖ്യമന്ത്രി രൂക്ഷ ഭാഷയിൽ വിമര്‍ശിച്ചു. മാധ്യമങ്ങളുടെ ശ്രദ്ധ ഭരണാധികാരികളുടെ വാഴ്ത്തുപാട്ടിലാണ്. ജനങ്ങളുടെ പ്രശ്നം വാര്‍ത്തയേ അല്ലാതായിയെന്നും പൗരാവകാശങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ നാവനക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമങ്ങൾ സർക്കാരിനെതിരെ ശത്രുതാ മനോഭാവം പുലർത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് പ്രസ് ക്ലബ്ബിന്‍റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ