അധികാര ഇടനാഴികളിൽ 2016 ന് ശേഷം പവർ ബ്രോക്കർമാരില്ല; നിയമ സഭയിൽ 'ചെറ്റ' പരാമര്‍ശവുമായി മുഖ്യമന്ത്രി

Published : Feb 28, 2023, 07:58 PM ISTUpdated : Feb 28, 2023, 08:23 PM IST
അധികാര ഇടനാഴികളിൽ 2016 ന് ശേഷം പവർ ബ്രോക്കർമാരില്ല; നിയമ സഭയിൽ 'ചെറ്റ' പരാമര്‍ശവുമായി മുഖ്യമന്ത്രി

Synopsis

ഭരണത്തിന്‍റെ കൂടെ സമൂഹത്തിന്‍റെ പ്രത്യേകതകളും ചില ചെറ്റത്തരങ്ങളും നമ്മളേയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് തടയാൻ സര്‍ക്കാര്‍ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: നിയമസഭയിൽ 'ചെറ്റ' പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന്‍റെ കൂടെ സമൂഹത്തിന്‍റെ പ്രത്യേകതകളും ചില ചെറ്റത്തരങ്ങളും നമ്മളേയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് തടയാൻ സര്‍ക്കാര്‍ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിൽ നിന്ന് കാര്യങ്ങൾ നേടിയെടുക്കാൻ പവര്‍ ബ്രോക്കര്‍മാരുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമര്‍ശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പവർ ബ്രോക്കർ പരാമർശം പ്രതിപക്ഷ നേതാവ് പഴയ ഓർമ്മയിൽ നിന്ന് പറഞ്ഞതാകാമെന്നും പിണറായി വിജയന്‍ തിരിച്ചടിച്ചു. ധനാഭ്യർഥന ചർച്ചക്ക്​ മറുപടി നൽകവെയാണ്​ പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപത്തിന്​ മുഖ്യമന്ത്രി മറുപടി നൽകിയത്​.

പൊലീസിൽ എല്ലാ കാലവും ക്രിമിനലുകളുണ്ട്. അവർ പുറത്തേക്ക് പോകുകയാണ്. ഭരണത്തിന്റെ കൂടെ സമൂഹത്തിൽ നടക്കുന്ന ചില ചെറ്റത്തരങ്ങൾ നമ്മളേയും ബാധിക്കാൻ സാധ്യതയുണ്ടെന്നും അത് തടയാൻ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി എടുക്കുമെന്നും തെറ്റായ കാര്യങ്ങൾക്ക് കൂട്ടുനിന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനക്ഷേമ പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സാമൂഹ്യ സുരക്ഷാ പെൻഷനുമായി മുന്നോട്ട് പോകുമെന്നും ഇതിന് ധനസ്രോതസ് കണ്ടെത്തുമ്പോൾ വിമർശിക്കുന്നതിനെ യുക്തി സഹമായി ചിന്തിക്കുന്ന ആരും അനുകൂലിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സാമ്പത്തിക കെടുകാര്യസ്ഥതയില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ധനക്കമ്മി 4.57 ശതമാനത്തിൽ നിന്ന് 3.61 ശതമാനമായി കുറഞ്ഞുവെന്നും റവന്യു കമ്മി 1.96 ശതമാനമായി കുറഞ്ഞുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Also Read: 'മുഖ്യമന്ത്രിക്ക് ചുറ്റും പവർ ബ്രോക്കർമാർ, പാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും'

അതേസമയം, ലൈഫ് മിഷൻ കോഴക്കേസിനെ ചൊല്ലി ഇന്ന് മുഖ്യമന്ത്രിയും മാത്യുകുഴൽനാടനും തമ്മിൽ നിയമസഭയിൽ വാക് പോരുണ്ടായി. മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്നയും യുഎഇ കോൺസുൽ ജനറലും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി ഇടപെട്ടു എന്നുമുള്ള ശിവശങ്കറിൻ്റെ റിമാൻഡ് റിപ്പോർട്ട് മാത്യു ഉന്നയിച്ചു. ക്ഷുഭിതനായ പിണറായി എല്ലാം പച്ചക്കള്ളമാണെന്ന് തുറന്നടിച്ചു. ഇഡി റിപ്പോർട്ട് തെറ്റെങ്കിൽ കോടതിയെ സമീപിക്കൂ എന്ന് പറഞ്ഞ മാത്യുവിനോട് ഉപദേശം വേണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി