ആളെ കാണണ്ട, പരിശോധനയും വേണ്ട, ഹെൽത്ത് കാർഡ് റെഡി; ശബരിമലയിൽ ലാബ് മാഫിയ; വ്യാജകാർഡുകൾ പിടികൂടി ആരോ​ഗ്യവകുപ്പ്

Published : Oct 23, 2026, 12:05 PM ISTUpdated : Oct 23, 2026, 12:51 PM IST
lab mafia

Synopsis

ഡോക്ടർ പരിശോധിക്കുകയും ടൈഫോയ്ഡ് വാക്സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തുകയും ചെയ്ത ശേഷമേ ഹെൽത്ത് കാർഡ് നൽകാവൂ എന്നാണ് നിയമം. എന്നാൽ പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡുകൾ നിർമിച്ചു നൽകുകയാണ് ഇവർ ചെയ്യുന്നത്.

പത്തനംതിട്ട: ശബരിമലയിൽ വ്യാപകമായി വ്യാജ ഹെൽത്ത് കാർഡുകൾ നൽകുന്ന ലാബ് മാഫിയയെ ആരോഗ്യവകുപ്പ് പിടികൂടി. പരിശോധനകൾ ഒന്നും നടത്താതെ പണം വാങ്ങിയാണ് പത്തനംതിട്ട സീതത്തോട് അമ്മ ക്ലിനിക്ക് എന്ന സ്ഥാപനം ഹോട്ടൽ ജീവനക്കാർക്ക് വ്യാജ കാർഡുകൾ നൽകിയത്. ഹോട്ടൽ നടത്തിപ്പുകാരുടെ വേഷത്തിൽ എത്തിയാണ് തട്ടിപ്പ് സംഘത്തെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അടങ്ങുന്ന ആരോഗ്യ വകുപ്പ് സ്ക്വാഡ് പിടികൂടിയത്.

വമ്പൻ തട്ടിപ്പാണ് സീതത്തോട് അമ്മ ക്ലിനിക്കിൽ നടന്ന് വന്നത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. വിവിധ പരിശോധനകൾ നടത്തി, ടൈഫോയിഡ് വാക്സിൻ എടുത്തു എന്ന് ഉറപ്പാക്കി വേണം അംഗീകൃത ഡോക്ടർമാർ കാർഡുകൾ നൽകാൻ. എന്നാൽ സീതതോട്ടിലെ ഈ ക്ലിനിക്കിൽ എത്തി പണം നൽകിയാൽ കാർഡ് റെഡി. ആളുകളെ നേരിൽ കാണണ്ട, പരിശോധനയും ആവശ്യമില്ല. ശബരിമലയിൽ ഒരു ഹോട്ടലിൽ കുറഞ്ഞത് 30 ജീവനക്കാരെങ്കിലും കാണും. ഹോട്ടൽ നടത്തിപ്പുകാരൻ സീസൺ തുടങ്ങു മുൻപ് ഈ ജീവനക്കാരെ എല്ലാം അംഗീകൃത ലാബുകളിൽ എത്തിച്ച പരിശോധന നടത്തി വേണം ഹെൽത്ത് കാർഡുകൾ സംഘടിപ്പിക്കാൻ. അത് ഒഴിവാക്കാൻ. പണം നൽകിയാൽ എളുപ്പവഴിയിൽ വ്യാജ കാർഡുകൾ എന്നതാണ് ഓഫർ.

ആരോഗ്യവകുപ്പിന്റെ കെണിയിലേക്ക് ഈ തട്ടിപ്പ് സംഘം തന്നെ വന്ന് വീഴുകയായിരുന്നു. അമ്മ ക്ലിനിക്കിലെ ജീവനക്കാരിക്ക് നിലക്കലിൽ ഹോട്ടൽ ന്റേത് എന്ന പേരിൽ ഒരു ഫോൺ നമ്പർ ലഭിച്ചു. ഹെൽത്ത് കാർഡുകൾ പണം നൽകിയാൽ ലഭ്യമാക്കാം എന്ന പേരിൽ അവർ ആ നമ്പറിലേക്ക് ബന്ധപ്പെട്ടു. എന്നാൽ അത് സന്നിധാനത്തെ ഹെൽത്ത് ഇൻസ്പെക്ടറുടെ ആയിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള തന്ത്രപരമായി ലാബുകാരെ കുടുക്കി.

ഹോട്ടലിൽ നടത്തിപ്പുകാരുടെ വേഷത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ സീതത്തോട്ടിലെ സ്ഥാപനത്തിലെത്തി പണം കൈമാറി. അടുത്ത ദിവസം തന്നെ വ്യാജകാർഡുകൾ റെഡിയാക്കി നൽകി. കയ്യോടെ തട്ടിപ്പ് സംഘത്തെ പിടികൂടുകയും ചെയ്തു. ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച ഡോ. വിൻസന്റ് സേവിയർ ആണ് ഈ വ്യാജ കാർഡുകൾ ഒപ്പിട്ടു നൽകിയിരിക്കുന്നത്. സ്ഥാപനത്തിനും ഡോക്ടർക്കും എതിരെ അടക്കം ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആരോഗ്യമന്ത്രിയാക്കിയത് പാർട്ടി,സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല', മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ
'അനുപമ മികച്ച ഉദ്യോഗസ്ഥ, തനിക്ക് യാതൊരു പരാതിയുമില്ല'; മാറ്റം സ്വാഭാവികമാണെന്ന് മന്ത്രി സി പി ജോൺ