മാസപ്പടി കേസ്: സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള പിണറായി വിജയൻ്റെ അപ്പീൽ തിങ്കളാഴ്ച പരി​ഗണിക്കും

Published : Oct 23, 2026, 10:38 AM IST
pinarayi, highcourt

Synopsis

മാസപ്പടി കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ തിങ്കളാഴ്ചത്തേക്ക് പരി​ഗണിക്കും. ട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുന്നത്.

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി അടിയന്തിരമായി പരി​ഗണിക്കില്ല. തിങ്കളാഴ്ചത്തേക്ക് പരി​ഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ കേട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുന്നത്. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകരോട് ഇനിയും സമയമുണ്ടല്ലോ എന്നാണ് കോടതി പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള പൊലീസിൻ്റെ ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതി കൊച്ചിയിൽ തുടങ്ങി, പരിശോധന ഊർജ്ജിതമാക്കി; 125 പേരെ പരിശോധിച്ചു
ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച: ആരോപണങ്ങൾ ശക്തമാകുമ്പോഴും മൗനം തുടർന്ന് നേതൃത്വം; വിമർശിച്ചവരെ സംഘടനയിൽ നിന്ന് പുറത്താക്കി