
തൃശ്ശൂര്‍: വെറ്റിനറി സര്‍വ്വകലാശാലാ മണ്ണൂത്തി ക്യാംപസില്‍ നാലു ദിവസമായി ഫാം തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. സര്‍വ്വകലാശാലാ രജിസ്ട്രാര്‍, ഡയറക്ടര്‍ ഓഫ് ഫാം എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. പശുഫാമില്‍ നന്ന് പാലെടുക്കാന്‍ വിസമ്മതിച്ച ജീവനക്കാരനെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അതേ യൂണിറ്റിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനെതിരെയാണ് 150-ഓളം വരുന്ന ഫാം തൊഴിലാളികള്‍ പണിമുടക്കിയത്. നടപടി നേരി്ട ജീവനക്കാരനെ കന്നു പരിപാലന വിഭാഗത്തില്‍ നിന്ന് മാംസ സംസ്കരണ വിഭാഗത്തിലേക്ക് മാറ്റും. തൊഴിലാളികള്‍ നാളെ മുതല്‍ ഫാമുകളില്‍ ജോലിക്ക് കയറും. സമരത്തെ തുടര്‍ന്ന് എട്ടു ഫാമുകളിലെ മൃഗപരിപാലനം താളം തെറ്റിയിരുന്നു.
കഴിഞ്ഞ രണ്ടിന് പശുഫാമിലെത്തിയ തൊഴിലാളിയോട് പാലെടുത്തുവയ്ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടത് നിരസിച്ചതോടെ അന്വേഷണം നടത്തി ഇയാളെ ഇതേ ഫാമിന്‍റെ മറ്റൊരു യൂണിറ്റിലേക്ക് സ്ഥലം മാറ്റി. ഇതോടെ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചു. പശുവും പന്നിയും ആടും കോഴിയും ഉള്‍പ്പടെ ഇരുപതിനായിരത്തോളം മൃഗങ്ങളാണ് ഫാമുകളിലുള്ളത്. മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാതെ, പാല്‍ കറക്കാതെ, കൂടു വൃത്തിയാക്കാതെ തൊഴിലാളികള്‍ വിട്ടു നിന്നത് ഫാമിന്‍റെ പ്രവര്‍ത്തനം താളം തെറ്റിച്ചു
ഇന്നലെ നടത്തിയ ചര്‍ച്ചനടത്തിയെങ്കിലും പരാജയപ്പെട്ടു. ചെറിയ വിഭാഗം ജീവനക്കാര്‍ ഇന്ന് ജോലിക്ക് കയറിയിട്ടുണ്ടെങ്കിലും നൂറ്റിയന്പതിലേറെ തൊഴിലാളികള്‍ സമരം തുടരുകയായിരുന്നു. ഇതോടെ ബിരുദ, ഗവേഷക വിദ്യാര്‍ഥികളെയും ശാസ്ത്രജ്ഞരെയും സാങ്കേതിക ജീവനക്കാരെയും ഇറക്കിയാണ് ഇപ്പോള്‍ മൃഗ പരിപാലനം നടത്തുന്നത്. സമരം കാരണം പാലുല്പാദനത്തില്‍ നല്പത് ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് സര്‍വ്വകലാശാല അറിയിച്ചു. അവശ്യ സര്‍വ്വീസ് നിയമം പ്രകാരം നടപടി സ്വീകരിക്കുമെന്ന സര്‍വ്വകലാശാലയുടെ മുന്നറിപ്പ് അവഗണിച്ചും തൊഴിലാളികള്‍ സമരം തുടരുകയായിരുന്നു.