Kizhakkambalam Clash : കിറ്റക്സിൽ വിശദമായ പരിശോധനക്ക് സർക്കാർ, കമ്മീഷണർക്ക് ചുമതല നൽകി തൊഴിൽ വകുപ്പ്

Published : Dec 27, 2021, 10:54 AM ISTUpdated : Dec 27, 2021, 11:03 AM IST
Kizhakkambalam Clash : കിറ്റക്സിൽ വിശദമായ പരിശോധനക്ക് സർക്കാർ, കമ്മീഷണർക്ക് ചുമതല നൽകി തൊഴിൽ വകുപ്പ്

Synopsis

ക്രിസ്തുമസ് ദിനത്തിലുണ്ടായ അതിക്രമങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് കിറ്റക്സിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

തിരുവനന്തപുരം: എറണാകുളം കിഴക്കമ്പലത്തെ (Kizhakkambalam) കിറ്റക്സിൽ (Kitex)വിശദമായ പരിശോധനക്ക് സംസ്ഥാന സർക്കാർ നീക്കം. കിറ്റക്സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. അതേ സമയം, ക്രിസ്തുമസ് ദിനത്തിലുണ്ടായ അതിക്രമങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് കിറ്റക്സിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കിൽ പരിശോധന നടത്തുമെന്ന് ലേബർ ഓഫീസർ അറിയിച്ചു. 

K​izhakambalam Clash: കിഴക്കമ്പലം തൊഴിലാളികളുടെ ആക്രമണം; കസ്റ്റ‍ഡിയിൽ ഉള്ള മുഴുവൻ പേരും പ്രതികളാകും

ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ  അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച (Police Attack) സംഭവത്തിൽ 162 അതിഥി തൊഴിലാളികളുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസും അറസ്റ്റും. പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലീസ് പറയുന്നു. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ദൃശ്യങ്ങള്‍, സംഭവം നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ