
ദില്ലി: ലഡാക്കിലെ സംഘടനകളുമായി കേന്ദ്ര സർക്കർ ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്, ലേ അപെക്സ് ബോഡി എന്നീ സംഘടനകളുമായാണ് ചർച്ച നടന്നത്. രണ്ട് സംഘടനകളുടെയും മൂന്ന് പ്രതിനിധികൾ വീതം ചർച്ചയിൽ പങ്കെടുത്തു. ലഡാക്ക് എംപിയും അഭിഭാഷകരും ചർച്ചയിൽ ഉണ്ടായിരുന്നു. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നതും, ലഡാക്ക് നിവാസികൾകളെ സർക്കാർ ജോലിയിൽ നിയമിക്കണമെന്ന ആവശ്യങ്ങളാണ് സംഘടനകൾ ചർച്ചയിൽ ഉയർത്തിയത്. സപ്റ്റംബർ 24 ന് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭത്തിന് നേതൃത്ത്വം നൽകിയ സോനം വാങ്ചുക് ഇപ്പോഴും ജയിലിലാണ്.
അതേസമയം സംഘർഷത്തിൽ കേന്ദ്ര സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാൻ അധ്യക്ഷനായ സമിതിയ്ക്കാണ് അന്വേഷണ ചുമതല. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം. ഒടുവിൽ സമരക്കാരുടെ ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സോനം വാങ് ചുക്ക് സന്ദേശം അയച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താൻ ജയിലിൽ തുടരുമെന്നായിരുന്നു സോനം വാങ് ചുക്കിന്‍റെ നിലപാട്. സോനത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam