ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം, അപകടം എറണാകുളം പെരുമ്പാവൂരിൽ

Published : Oct 22, 2025, 03:08 PM IST
Tunal Accident Death

Synopsis

എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിൽ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീഴുകയായിരുന്നു രവി കിഷൻ. ഒരാഴ്ച മുമ്പാണ് രവി കിഷൻ റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്. 

ചാരം പുറന്തള്ളുന്നതിന് വേണ്ടി V ആകൃതിയിലുള്ള ടണലുണ്ട്. അതിലേക്ക് ചാരം തള്ളുന്നതിന് ഇടയിലാണ് രവി കിഷൻ അകത്തേക്ക് വീണത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഉയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷം ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോര്‍പ്പറേഷനിൽ അട്ടിമറി സൂചന നൽകി എൻഡിഎ, വിവി രാജേഷ് അടക്കമുള്ള സെലിബ്രേറ്റി സ്ഥാനാര്‍ത്ഥികൾക്ക് വിജയം, ലീഡുയര്‍ത്തുന്നു
വയനാട്ടിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, യു.ഡി.എഫിന് വൻ മുന്നേറ്റം; ബത്തേരിയിൽ അട്ടിമറി വിജയം, ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി