
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. വാഹനാപകടത്തെ തുടർന്ന് ഇന്നലെ അർധരാത്രി ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നൽകുന്നതിനിടെ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയത്. പുലർച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തിൽ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി, ജനറൽ ആശുപത്രിയിലെത്തിച്ചത്.
സ്പിരിറ്റ് ഉൽപ്പാദനം, ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ കയറ്റുമതി, നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം
ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് അമൃത രാഗി എന്ന വനിതാ ഡോക്ടറായിരുന്നു. ചികിത്സ നൽകുന്നതിനിടെ, മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു. ഡോ. അമൃത രാഗി പൊലീസിൽ പരാതി നൽകി. ഇയാൾ മദ്യപിച്ചിരുന്നതായും ഡോക്ടർ ആരോപിച്ചു. ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam