തിരുവനന്തപുരം അമ്പൂരില്‍ യുവതിയെ കൊന്ന് കുഴിച്ചു മൂടി, സുഹൃത്തായ സൈനികന്‍ ഒളിവില്‍

By Web TeamFirst Published Jul 24, 2019, 6:25 PM IST
Highlights

പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്‍റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം കിട്ടിയത്. അതെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 

പറമ്പിൽ കുഴിച്ചിട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താൻ പക്ഷെ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം . പട്ടാളക്കാരൻ കൂടിയായ ഇയാൾ സ്ഥലത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. 

click me!