റിട്ടയേര്‍ഡ് അധ്യാപകന്‍റെ കൈ നാട്ടുകാര്‍ തല്ലിയൊടിച്ച സംഭവം; പൊലീസ് കേസെടുത്തു

By Web TeamFirst Published Jul 24, 2019, 5:45 PM IST
Highlights

സുഗുണന്‍റെ വീടിന്‍റെ മതിലിന്‍റെ ഒരുഭാഗം പൊളിഞ്ഞിരുന്നു. മതില്‍ പൊളിഞ്ഞതിനെക്കുറിച്ച് സുഗുണന്‍ അയല്‍വാസികളോട് അന്വേഷിച്ചത് തര്‍ക്കമായി മാറുകയായിരുന്നു. 

തൃശൂര്‍: വസ്‍തുതര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ എളവള്ളയില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍റെ കൈ നാട്ടുകാര്‍ തല്ലിയൊടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അധ്യാപകനെ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് റിട്ടയേര്‍ഡ് അധ്യാപകന്‍ സുഗുണനെ (78) നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.

സുഗുണന്‍റെ വീടിന്‍റെ മതിലിന്‍റെ ഒരുഭാഗം പൊളിഞ്ഞിരുന്നു. മതില്‍ പൊളിഞ്ഞതിനെക്കുറിച്ച് സുഗുണന്‍ അയല്‍വാസികളോട് അന്വേഷിച്ചത് തര്‍ക്കമായി മാറുകയായിരുന്നു. തര്‍ക്കത്തിന് പിന്നാലെ ഒരു സംഘം ആളുകള്‍ സുഗുണനെ ക്രൂരമായി മര്‍ദ്ദിച്ചു. വലിയ രീതിയില്‍ മര്‍ദ്ദനമേറ്റ സുഗുണന്‍റെ കൈ ഒടിഞ്ഞിരുന്നു. രണ്ട് ദിവസമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് സുഗുണന്‍. സുഗുണനെ മര്‍ദ്ദിച്ചവര്‍ ആരെന്നത് വീഡിയോയില്‍ വ്യക്തമായതിനാല്‍ ഇന്നുതന്നെ അറസ്റ്റ് ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.

"


 

click me!