മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അച്ഛനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു, ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടി

Published : Mar 31, 2024, 04:39 PM ISTUpdated : Mar 31, 2024, 05:26 PM IST
 മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അച്ഛനെ കാണാനെത്തിയ യുവതിയെ കുത്തിക്കൊന്നു, ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടി

Synopsis

സിംനയുടെ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന.

മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന് വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളും വിവാഹിതരുമാണ്.

സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. എന്ത് വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്നതിൽ വ്യക്തതയില്ല. ഇരുവരും വിവാഹിതരാണ്. നേരത്തെ അയൽവാസികളായിരുന്നു.  ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പൊലീസ് ഇയാളെ ബസ് സ്റ്റാന്റിലിട്ടാണ് പിടികൂടിയത്. 

3567 കോടി അടക്കണം, ആദായ നികുതി വകുപ്പ് നോട്ടീസ് സുപ്രീംകോടതിയിൽ നാളെ പരാമർശിക്കാൻ കോൺഗ്രസ് നീക്കം
 

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'