ആലപ്പുഴയിൽ സ്കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്‍റെ സഞ്ചിയില്‍ ലക്ഷങ്ങള്‍; എണ്ണിയപ്പോൾ രണ്ടര ലക്ഷത്തോളം രൂപ

Published : Jan 06, 2026, 07:55 PM IST
Money found from dead beggar

Synopsis

അപകടത്തിന് ശേഷം കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനില്‍ കിഷോറിന്‍റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആലപ്പുഴ: ആലപ്പുഴയിലെ ചാരുംമൂട് ജംഗ്ഷനില്‍ സ്കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്‍റെ സഞ്ചിയില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കണ്ടെടുത്തു. അനില്‍ കിഷോര്‍ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കടത്തിണ്ണയില്‍ മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സഞ്ചിയില്‍ പണം കണ്ടെത്തിയത്. മറ്റ് സഞ്ചികളിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ, അതിനിർണായക തീരുമാനം ഇന്നുണ്ടാകുമോ; സിപിഎം പിബി യോ​ഗം
സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ്; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ