
പത്തനംതിട്ട: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. കൊല്ലം വെള്ളിമൺ സ്വദേശി വിനോദ്, നൂറനാട് സ്വദേശി മുരുകദാസ്, ഇയാളുടെ സഹോദരൻ അയ്യപ്പദാസ് എന്നിവരാണ് അറസ്റ്റിലായത്. അടൂർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി സ്ഥാനാർത്ഥിയായി കുണ്ടറ മണ്ഡലത്തിൽ മത്സരിച്ച ആളാണ് വിനോദ്. ഇയാളും കേസിൽ പ്രതിയാണ്. ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. വ്യാജ നിയമന ഉത്തരവും നൽകിയിരുന്നതായി പരാതിക്കാർ പറയുന്നു.
രണ്ട് മക്കളെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി
https://www.youtube.com/watch?v=Ko18SgceYX8