ലക്ഷദ്വീപ് പാഠമായി; വയനാട്ടിൽ തിടുക്കം കാണിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Mar 29, 2023, 12:52 PM IST
Highlights

 ഇതേ തുടർന്നാണ്‌ ജനുവരി 18ന്‌ ഇറക്കിയ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം കമീഷൻ മരവിപ്പിച്ചത്‌. ഫെബ്രുവരി 27ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടത്താനായിരുന്നു തീരുമാനം

ദില്ലി: ലക്ഷദ്വീപ് പാഠം ഉൾക്കൊണ്ട് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് തിടുക്കം കാണിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ജനുവരി 11ന് ലക്ഷദ്വീപിൽ മുഹമ്മദ് ഫൈസൽ എം.പിയെ അയോ​ഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സെഷൻസ്‌ കോടതിയുടെ വിധിയും ശിക്ഷയും കേരള ഹൈക്കോടതി സസ്‌പെൻഡ്‌ ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ്‌ ജനുവരി 18ന്‌ ഇറക്കിയ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം കമീഷൻ മരവിപ്പിച്ചത്‌. ഫെബ്രുവരി 27ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടത്താനായിരുന്നു തീരുമാനം. 

അതേസമയം, രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്തുമോ എന്നതായിരുന്നു അഭ്യൂഹം. എന്നാൽ പെട്ടെന്ന് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന അഭിപ്രായമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ആറുമാസത്തിനകം ഉപതെര‍ഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാഹുൽ​ഗാന്ധിക്ക് വിചാരണക്കോടതി അപ്പീലിനായി ഒരുമാസത്തെ സമയം നൽകിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ തീരുമാനം അതിനു ശേഷം മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

കർണാടക തെരഞ്ഞെടുപ്പ്; ഖനി ഉടമ ജനാർദ്ദൻ റെഡ്ഢിയും കളത്തിൽ, ചിഹ്നവും സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മെയ്10നാണ് വോട്ടെടുപ്പ്,വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാർ വിധിയെഴുതും. പുതിയ വോട്ടർമാരെയും  മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്‍റെ  ഭാഗമാക്കാൻ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. 9, 17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. 29, 141 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാൻ നടപടികൾ  സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലം ഓൺലൈനായി വോട്ടർമാർക്ക് കാണാനാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് സിവിജിൽ ആപ്പ് തയ്യാറാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

click me!