ലക്ഷദ്വീപ് നിയമ നിർമ്മാണത്തിനെതിരായ പ്രമേയം: തലയാഴം പഞ്ചായത്തിന്‍റെ നീക്കം ഹൈക്കോടതി ഇടപെട്ട് മാറ്റി

Published : Jun 04, 2021, 03:25 PM ISTUpdated : Jun 04, 2021, 03:43 PM IST
ലക്ഷദ്വീപ് നിയമ നിർമ്മാണത്തിനെതിരായ പ്രമേയം: തലയാഴം പഞ്ചായത്തിന്‍റെ നീക്കം ഹൈക്കോടതി ഇടപെട്ട് മാറ്റി

Synopsis

പ്രമേയത്തിന് അനുമതി നൽകുന്നത് പഞ്ചായത്ത് ചട്ടം അനുസരിച്ച് തെറ്റാണെന്ന് ചൂണ്ടികാട്ടി ബിജെപി അംഗമായ പ്രീജുമോൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: ലക്ഷദ്വീപ് നിയമ നിർമ്മാണത്തിനെതിരായി പ്രമേയം അവതരിപ്പിക്കാനുള്ള തലയാഴം പഞ്ചായത്തിന്‍റെ  നീക്കം ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചു. കോട്ടയം തലയാഴം പഞ്ചായത്ത് തിങ്കളാഴ്ചയാണ് ദ്വീപ് ഭരണകൂടത്തിനെതിരായ പ്രമേയം അവതരിപ്പിക്കാനിരുന്നത്.

പ്രമേയത്തിന് അനുമതി നൽകുന്നത് പഞ്ചായത്ത് ചട്ടം അനുസരിച്ച് തെറ്റാണെന്ന് ചൂണ്ടികാട്ടി ബിജെപി അംഗമായ പ്രീജുമോൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ പ്രമേയം തൽക്കാലം അവതരിപ്പിക്കുന്നില്ലെന്ന് പ‌ഞ്ചായത്ത് കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട, വീട്ടിൽ കൊടി കെട്ടാൻ വരേണ്ട'; എസ്എൻഡിപിയുടെ പേരിൽ ആരും വീട്ടിൽ കയറരുതെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ
പത്തനംതിട്ട വിട്ടുപോകരുതെന്ന് രാഹുലിന് നിർദേശം നൽകി അന്വേഷണ സംഘം; ഹൈക്കോടതി തീരുമാനത്തിന് ശേഷം ചോദ്യം ചെയ്യൽ