ഭൂമി തരംമാറ്റത്തില്‍ ആശ്വാസം: 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി

Published : Aug 05, 2023, 05:52 PM ISTUpdated : Aug 05, 2023, 06:26 PM IST
ഭൂമി തരംമാറ്റത്തില്‍ ആശ്വാസം: 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി

Synopsis

ആദ്യ 25 സെന്റ് ഭൂമി സൗജന്യമായി തരം മാറ്റാം. അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ.

തിരുവനന്തപുരം: ഭൂമി  തരം മാറ്റ ഫീസ് നിശ്ചയിക്കുന്നതിൽ സർക്കാരിന് തിരിച്ചടി. 25 സെന്റ് ഭൂമി വരെ തരംമാറ്റം സൗജന്യവും അധിക ഭൂമിക്ക്  മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. 36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോൾ മുഴുവൻ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശി  സമർപ്പിച്ച ഹർജി നേരെത്തെ സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്നു. 25 സെന്റ്  സൗജന്യമായി തരം മാറ്റി ബാക്കി ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാവൂ എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരായ സർക്കാരിന്റെ അപ്പീലാണ് ചീഫ് ജസ്റ്റിസ് ആശിഷ്.ജെ.ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്. കോടികളുടെ നഷ്ടമാണ് പുതിയ ഉത്തരവിലൂടെ സർക്കാരിനുണ്ടാവുക.

ഇടുക്കി സ്വദേശി ആണ് സർക്കാർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. 36 സെന്റ് ഭൂമി തരം മാറ്റാൻ 1.74 ലക്ഷം രൂപ ഫീസ് ഈടാക്കിയിരുന്നു. 25 സെന്റ് വരെ ഫീസ് ഒഴിവാക്കാനുള്ള നിയമം നടപ്പാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ  വൻകിട തരംമാറ്റലിനു നിയമം ബാധകമല്ലെന്നായിരുന്നു സർക്കാർ വാദം. 

അനുഷയുടേത് സിനിമയെ വെല്ലും ആസൂത്രണം, ലക്ഷ്യം അരുണിനൊപ്പമുള്ള ജീവിതം; ഭര്‍ത്താവിന് പങ്കില്ലെന്ന് പൊലീസ്

'മോർച്ചറി പരാമർശം കലാപാഹ്വാനമല്ല'; യുവമോർച്ചയ്ക്ക് മനസിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്ന് പി ജയരാജൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കല്‍ തര്‍ക്കത്തിൽ ഇന്ന് നിര്‍ണായകം; നിലപാടിലുറച്ച് സർക്കാര്‍, കോടതിയലക്ഷ്യം ഹര്‍ജി ഹൈക്കോടതി മധുര ബെഞ്ചിൽ
ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും