വർക്കല ക്ലിഫിൽ മണ്ണിടിഞ്ഞു; സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

Published : Jul 05, 2026, 05:01 PM IST
CLIFF LANDSLIDE

Synopsis

അപകടസ്ഥലത്ത് ടൂറിസം അധികൃതരും പോലീസും എത്തി പരിശോധന നടത്തി. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികൾ അതീവ ജാഗ്രത പുലർത്തണമെന്നും ടൂറിസം പോലീസ് മുന്നറിയിപ്പ് നൽകി.

വർക്കല: വർക്കല പാപനാശം ബീച്ചിലെ ക്ലിഫ് കുന്നിന്റെ താഴ്ഭാഗം ഇടിഞ്ഞുവീണു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഇടവിട്ടുള്ള മഴയെത്തുടർന്ന് മണ്ണിടിഞ്ഞതെന്നാണ് നിഗമനം. അപകടസ്ഥലത്ത് ടൂറിസം അധികൃതരും പോലീസും എത്തി പരിശോധന നടത്തി. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികൾ അതീവ ജാഗ്രത പുലർത്തണമെന്നും ടൂറിസം പോലീസ് മുന്നറിയിപ്പ് നൽകി. കുന്നിന്റെ മുകൾഭാഗത്ത് കൂടി ഇടിച്ചിലുണ്ടായാൽ അത് സമീപവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ വലിയ അപകടസാധ്യതയുണ്ടാക്കുമെന്നതിനാൽ, കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരവും ശാശ്വതവുമായ സുരക്ഷാ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ; ഗതാഗതം വഴി തിരിച്ചുവിടുന്നു
ആദ്യം നിലപാട് ആവര്‍ത്തിച്ചു, പിന്നീട് ഉരുണ്ടുകളി, പിഎം ശ്രീയും വിഴിഞ്ഞവും പറഞ്ഞ് എംഎൽഎമാരോട് ചോദ്യം; തിരുത്തി വന്നാൽ സ്വീകരിക്കുമെന്നും എംവി ജയരാജൻ