മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ; ഗതാഗതം വഴി തിരിച്ചുവിടുന്നു

Published : Jul 05, 2026, 04:16 PM IST
munnar

Synopsis

കൊച്ചി - ധനുഷ്കോടി ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ സഞ്ചാരികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ രീതിയിലുള്ള വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി - ധനുഷ്കോടി ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ സഞ്ചാരികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി.

നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്നാർ ടൗണിലേക്ക് പ്രവേശിക്കാതെ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ദേവികുളം റോഡിലേക്ക് തിരിച്ചുവിടുകയാണ്. പെട്ടെന്നുണ്ടായ ഈ റൂട്ട് മാറ്റം കാരണം മൂന്നാർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇടയ്ക്കിടെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. നിലവിൽ വിള്ളൽ കണ്ടെത്തിയ ഭാഗത്ത് ജനവാസമുള്ള വീടുകളില്ലാത്തതിനാൽ ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഒഴിവായിട്ടുണ്ട്. എന്നിരുന്നാലും, ഭീഷണിയുയർത്തുന്ന ഈ പ്രശ്നത്ത് വിദഗ്ധ സംഘം എത്തി വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വല്ലാർപാടം ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിക്കാൻ തീരുമാനം, തിങ്കളാഴ്ച മുതൽ ചരക്കുനീക്കം പുനരാരംഭിക്കും
ഫെയർനെസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പൊലീസ്; ക്രീമിന്റെ സാമ്പിൾ പരിശോധനയ്ക്കയക്കും