
പുളിയംപാറ: കേരള-തമിഴ്‍നാട് അതിര്‍ത്തിയായ പുളിയംപാറയില്‍ ഉരുള്‍പൊട്ടല്‍. മരപ്പാലത്തുള്ള തോട് വഴി വഴിക്കടവ് പുഞ്ചകൊല്ലി പുഴ നിറഞ്ഞൊഴുകുകയാണ്. നിലവില്‍ നാശനഷ്ടങ്ങള്‍ ഇല്ലെന്ന് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടുക്കി രാജമലയിൽ അഞ്ചാം ദിവസത്തെ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. നാളെ കന്നിയാറിന്‍റെ തീരത്തെ മണൽ തിട്ടകൾ ഹിറ്റാറ്റി ഉപയോഗച്ച് നീക്കി തെരച്ചിൽ നടത്തും. ലയങ്ങൾ നിന്നിരുന്ന സ്ഥലത്തെ മണ്ണ് നീക്കിയുള്ള പരിശോധനയിൽ രണ്ടാംദിവസവും നിരാശയായിരുന്നു. പെട്ടിമുടിക്ക് നാല് കിലോമീറ്റർ അകലെ കന്നിയാറിൽ നിന്നാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തിയത്. മോശം കാലാവസ്ഥ നിമിത്തം അഞ്ചരയോടെ ഇന്ന് തെരച്ചിൽ നിർത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam