09:26 AM (IST) Feb 08

Malayalam news liveചെമ്മാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം - സ്ഫോടക വസ്തുക്കൾ എത്തിച്ചത് സേലത്ത് നിന്ന്, ലോറി ഡ്രൈവർ ഉൾപ്പെടെ 3 പ്രതികൾ ഇപ്പോഴും ഒളിവിൽ

ക്വാറികളിലും മറ്റും സ്ഫോടനത്തിനു ഉപയോഗിക്കുന്ന വസ്തുക്കളാണ് അനധികൃതമായി കടത്തിയത്. വാഹനത്തിൽ നിന്ന് കിട്ടിയ രേഖകളെ അടിസ്ഥാനമാക്കിയാണ് നിലവിൽ പോലീസ് നീക്കങ്ങൾ. 

Read Full Story
09:23 AM (IST) Feb 08

Malayalam news liveകളം പിടിക്കാൻ എൽഡിഎഫ്; മേഖലാ ജാഥകൾ പര്യടനം തുടരുന്നു, തെരഞ്ഞെടുപ്പോളത്തിൽ വികസന മുന്നേറ്റ ജാഥ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്‍റെ മേഖലാ ജാഥകൾ പര്യടനം തുടരുന്നു

Read Full Story
09:02 AM (IST) Feb 08

Malayalam news liveമേഘാലയിലെ കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി, 12 മൃതശരീരങ്ങൾ തിരിച്ചറിഞ്ഞു; മരണസംഖ്യ കൂടാൻ സാധ്യത

മേഘാലയിലെ ഖനി അപകടത്തിൽ മരണം 27 ആയി. ഇന്നലെ വൈകീട്ട് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘത്തിന്‍റെ തെരച്ചിൽ തുടരുകയാണ്.

Read Full Story
08:39 AM (IST) Feb 08

Malayalam news liveഏതാണ് തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ച സ്വകാര്യ സ്ഥാപനം? വെളിപ്പെടുത്താതെ എസ്ഐടി, രേഖകൾ കോടതിയിൽ ഹാജരാക്കും

2017ന് മുമ്പാണ് തന്ത്രി നിക്ഷേപം നടത്തിയതെന്നും രേഖകളും വിവരങ്ങളും കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണ സംഘം. തന്ത്രിക്ക് തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപം ഇല്ലെന്ന് തിരുവല്ലയിലെ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻഎം രാജു വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Read Full Story
08:21 AM (IST) Feb 08

Malayalam news liveകൂടിക്കാഴ്ച്ചകളെല്ലാം പോറ്റി ക്ഷണിച്ചിട്ടെന്ന് അടൂർ പ്രകാശിൻ്റെ മൊഴി; കണ്ട തീയതികളിൽ വ്യക്തതയില്ല, വീണ്ടും ചോദ്യം ചെയ്യാനും സാധ്യത

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വീട്ടിലും ബംഗളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നു. ദില്ലിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചത്. എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അടൂർ പ്രകാശിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.

08:21 AM (IST) Feb 08

Malayalam news liveശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കടകംപള്ളി വീണ്ടും ചോദ്യമുനയിലേക്ക്, ആന്‍റോ ആന്‍റണിയുടെ മൊഴിയും രേഖപ്പെടുത്തും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ആന്‍റോ ആന്‍റണി എംപിയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം.പോറ്റിയുമായുള്ള ബന്ധം അറിയുന്നതിനാണ് ചോദ്യം ചെയ്യൽ. സോണിയ ഗാന്ധി-പോറ്റി കൂടിക്കാഴ്ചയിൽ ആന്‍റോ ആന്‍റണിയുണ്ടായിരുന്നു. കടകംപ്പള്ളിയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും എന്നാണ് റിപ്പോർട്ട്.

08:20 AM (IST) Feb 08

Malayalam news liveശബരിമല തീർത്ഥാടനം: സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചു, അന്വേഷണം തുടങ്ങി ദേവസ്വം വിജിലൻസ്

കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന ദിവസവേതനക്കാർ പല തവണയായി ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുകയാണ് വിജിലൻസ്. സന്നിധാനത്തെ രണ്ട് ബാങ്കും പോസ്റ്റ് ഓഫീസ് വഴിയും ജീവനക്കാർ ദിവസവും പണം അയച്ചു എന്നാണ് കണ്ടെത്തൽ.

08:20 AM (IST) Feb 08

Malayalam news liveബിജെപി അംഗത്വമെടുത്ത മുൻ സിപിഎം നേതാവ് എസ്. രാജേന്ദ്രന് ഇന്ന് സ്വീകരണം; മൂന്നാറിൽ വിപുലമായ പരിപാടിയൊരുക്കി ബിജെപി

ബിജെപി അംഗത്വമെടുത്ത ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലാണ് മൂന്നാറിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജേന്ദ്രനൊപ്പം ബിജെപിയിലെത്തിയ മറ്റ് പ്രവർത്തകരും ചടങ്ങിനെത്തും.

08:19 AM (IST) Feb 08

Malayalam news liveനടൻ മണിയൻപിള്ള രാജുവിൻ്റെ കാർ അപകടം: പൊലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്, 'ബോധപൂർവ്വമായ വീഴ്ചയില്ല'

നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ മ്യൂസിയം പൊലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം അറിഞ്ഞയുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചത്. രാത്രി രണ്ട് വട്ടം രാജുവിൻ്റെ വീട്ടിൽ പൊലീസ് എത്തിയതിന് ദൃശ്യങ്ങൾ തെളിവുണ്ട്. രാജു പൊലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.