
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. എഞ്ചിന്റെ നാല് വീലുകൾ പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
പരശുറാം എക്സ്പ്രസ്സ് ഉൾപ്പെടെ വൈകും. മൂന്ന് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06163), മധുര-പുനലൂർ എക്സ്പ്രസ് (16729), താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് (16121) എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. നിലവധി ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
1. ട്രെയിൻ നമ്പർ (16650) കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്
2. ട്രെയിൻ നമ്പർ (56102) നാഗർകോവിൽ ജംഗ്ഷൻ – പുനലൂർ പാസഞ്ചർ
3. ട്രെയിൻ നമ്പർ (56306) തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ
4. ട്രെയിൻ നമ്പർ (56705) പുനലൂർ – കന്യാകുമാരി പാസഞ്ചർ
5. ട്രെയിൻ നമ്പർ (16122) തിരുവനന്തപുരം സെൻട്രൽ – താമ്പരം എക്സ്പ്രസ്
1. ട്രെയിൻ നമ്പർ (16128) ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ്
2. ട്രെയിൻ നമ്പർ (16381) പൂനെ – കന്യാകുമാരി എക്സ്പ്രസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam