കൊങ്കൺ പാത വഴിയുള്ള ഗതാഗതം; ട്രയൽ റണ്ണിന് ശേഷമേ തുറക്കുകയുള്ളുവെന്ന് റെയിൽവേ

By Web TeamFirst Published Aug 31, 2019, 8:29 AM IST
Highlights

ഇന്ന് രാവിലെ ആറു മണിയോടെ ഇതുവഴി ട്രെയിൻ ​ഗതാ​ഗതം പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ രാത്രി മഴ പെയ്തതോടെ നിർമ്മാണ പ്രവർത്തികൾ പാതി വഴിയിലായി.

കാസർകോട്: മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ട കൊങ്കൺ റെയില്‍വേ പാത തുറക്കുന്നത് വൈകുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. മംഗലാപുരം കുലശേഖര റെയിൽപാതയിൽ ട്രയൽ റൺ നടത്തിയ ശേഷമേ പാത തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്നും റെയിൽവേ വ്യക്തമാക്കി. രാവിലെ 11 മണിയോടുകൂടി ട്രയൽ റൺ നടത്തി ഫിറ്റ്നസ് സർറ്റിഫിക്കറ്റ് നൽകാനാകുമെന്ന പ്രതീക്ഷയാണ് റെയിൽവേ പങ്കുവയ്ക്കുന്നത്. 

ഇന്ന് രാവിലെ ആറു മണിയോടെ ഇതുവഴി ട്രെയിൻ ​ഗതാ​ഗതം പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ രാത്രി മഴ പെയ്തതോടെ നിർമ്മാണ പ്രവർത്തികൾ പാതി വഴിയിലായി. റെയിൽവേ പാത ബലപ്പെടുത്തുന്ന പ്രവർത്തികളാണ് നടക്കുന്നത്.

ഇന്നലെ കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട ലോകമാന്യ തിലക് എക്സ്പ്രസ്സ് മം​ഗലാപുരത്ത് എത്തിയിരുന്നു. ഇതിലെ യാത്രക്കാരെ റോഡ് മാർ​ഗം വഴി സൂറത്ത്കല്ലിൽ എത്തിക്കും. തിരിച്ച് സൂറത്ത്കല്ലിൽ എത്തിയ നേത്രാവതി എക്സപ്രസ്സിലെ യാത്രക്കാരെ റോഡ് ​ഗതാ​ഗതം വഴി മംഗലാപുരത്തും എത്തിക്കും.  

click me!