കാലാതീതമായ ഫ്രെയിമുകൾ ഓർമയിൽ പതിപ്പിച്ച് എം ജെ രാധാകൃഷ്ണൻ യാത്രയായി, വിട

Published : Jul 13, 2019, 05:13 PM ISTUpdated : Jul 13, 2019, 05:32 PM IST
കാലാതീതമായ ഫ്രെയിമുകൾ ഓർമയിൽ പതിപ്പിച്ച് എം ജെ രാധാകൃഷ്ണൻ യാത്രയായി, വിട

Synopsis

മന്ത്രി എ കെ ബാലൻ, അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, ഇന്ദ്രൻസ് തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ പ്രൗഢമായ യാത്രയയപ്പ്. 

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന് വിട. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ നടന്നത്. ചലച്ചിത്ര രംഗത്തെ പ്രമുഖർ എം ജെ രാധാകൃഷ്ണനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമെത്തി. 

ക്യാമറയിൽ കാലാതീതമായ ഫ്രെയിമുകൾ ബാക്കിയാക്കിയാണ് എം ജെ രാധാകൃഷ്ണൻ ഓർമ്മയാകുന്നത്. പട്ടത്തെ വീട്ടിൽ നിന്നും ഉച്ചയ്ക്ക് 12.30-ഓടെയാണ് മൃതദേഹം വഴുതക്കാ‍ട് കലാഭവൻ തിയറ്ററിൽ പൊതുദർശനത്തിനെത്തിച്ചത്. മന്ത്രി എ കെ ബാലൻ, അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, ഇന്ദ്രൻസ് തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ പ്രൗഢമായ യാത്രയയപ്പ്.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ഏഴ് തവണ സ്വന്തമാക്കിയ അദ്ദേഹം മൂന്ന് പതിറ്റാണ്ട് നീണ്ട സാർത്ഥകമായ ചലച്ചിത്രജീവിതത്തിനൊടുവിലാണ് യാത്രയാകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്, വോട്ടെണ്ണൽ 13ന്
കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി