കനത്ത ചൂടിന് ആശ്വാസമായി കൂടുതൽ ജില്ലകളിൽ മഴയെത്തുന്നു; 7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

By Web TeamFirst Published Apr 15, 2024, 2:52 PM IST
Highlights

ഏപ്രില്‍ 18നും 19നും കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം:കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ചു ദിവസങ്ങളില്‍ മധ്യ–തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ എന്നീ ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടിയ മഴയുണ്ടാകുക. വ്യാഴാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വേനൽ മഴയ്ക്കും സാധ്യത/യുണ്ട്.

.
ഇതിനിടെ, അടുത്ത അ‍ഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി.വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 18നും 19നും കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റു ജില്ലകളില്‍ പ്രത്യേക അലര്‍ട്ടില്ലെങ്കിലും നേരിയ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുകയാണ്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്. 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്കുള്ള യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ 
സാധാരണയെക്കാൾ 2 - 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ, സ്ഥിരീകരിച്ച് യാത്രക്കാർ; എങ്ങനെ പാമ്പ് കയറിയെന്നതിൽ അവ്യക്തത

 

click me!