ലതികാ സുഭാഷ് എൻസിപിയിലേക്ക്, പിസി ചാക്കോയുമായി ചർച്ച നടത്തി, ഔദ്യോഗിക പ്രഖ്യാപനം ഉടനെന്നും പ്രതികരണം

Published : May 23, 2021, 07:13 AM ISTUpdated : May 23, 2021, 08:20 AM IST
ലതികാ സുഭാഷ് എൻസിപിയിലേക്ക്, പിസി ചാക്കോയുമായി ചർച്ച നടത്തി, ഔദ്യോഗിക പ്രഖ്യാപനം ഉടനെന്നും പ്രതികരണം

Synopsis

കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കുന്നതെന്ന് ലതികാ സുഭാഷ്  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: നിയമസഭാ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കുന്നതെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ലതികാ സുഭാഷ്  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലതിക സുഭാഷിനെ മന്ത്രി എകെ ശശീന്ദ്രൻ സ്വാഗതം ചെയ്തു. കോൺഗ്രസ്‌ വിട്ടു വരുന്നവർക്ക് അർഹമായ പരിഗണന എൻസിപി നൽകുമെന്ന് അദ്ദേഹം പ്രതികരിച്ചു. 

സ്വതന്ത്ര നിലപാടില്‍ നിന്ന് മാറി ഒരു പാര്‍ട്ടിയുടെ തണലിലേക്ക് മാറുകയാണ് ലതിക. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്ന ലതിക  7,624 വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക കാരണമായി മാറിയിരുന്നു.  

പാര്‍ട്ടി പ്രസിഡന്‍റായതിന് ശേഷം പിസി ചാക്കോ ലതികാ സുഭാഷുമായി സംസാരിച്ചിരുന്നു. അടുപ്പമുള്ളവരോട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് ലതിക നിലപാട് പിസി ചാക്കോയെ അറിയിച്ചതെന്നാണ് വിവരം. ലതികാ സുഭാഷിലൂടെ കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ എൻസിപിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. പ്രവര്‍ത്തനപരിചയം കണക്കിലെടുത്ത് എൻസിപിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷും പ്രതീക്ഷിക്കുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്