
കൊച്ചി: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനോട് പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭ. ന്യൂനപക്ഷ വകുപ്പ് ഒരു മതത്തിനോ ഒരു സംഘടനയുടേതോ കുത്തകയല്ലെന്നും മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കുമ്പോള്‍ ആ പരാതിക്ക് പരിഹാരമുണ്ടാകണമെന്നും വൈദിക ട്രസ്റ്റി ഫാ. എം ഒ ജോണ്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട പദ്ധതികളും ആനുകൂല്യങ്ങളും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി ഒതുങ്ങുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ വിമർശിച്ചു. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിലല്ല കാര്യം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. പള്ളിത്തര്‍ക്കത്തില്‍ കോടതിവിധി നടപ്പാക്കാൻ ഇനിയെങ്കിലും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam