കടുത്ത അതൃപ്തിയിൽ ലത്തീൻ സഭ, സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും; പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് നേതൃത്വം

Published : May 17, 2026, 04:20 PM IST
latin church

Synopsis

കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ. പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു. നാളത്തെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും.

തിരുവനന്തപുരം: കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ. പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു. നാളത്തെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും. നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തിന് കോൺഗ്രസ് മന്ത്രിയില്ലെന്ന് നേതൃത്വം പറയുന്നു. എം വിൻസെന്റിനെ മന്ത്രിയാക്കാത്തതിലും ഫിഷറീസ് വകുപ്പ് ലിഗിന് നൽകുന്നതിലുമാണ് ലത്തീൻ സഭ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

മന്ത്രിസഭയിൽ ലത്തീൻ അംഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭ രം​ഗത്തെത്തുന്നത്. ടോണി ചമ്മിണി, ടി ജെ വിനോദ്, എ ഡി തോമസ്, എം വിൻസന്റ് എന്നിങ്ങനെ നാല് എംഎൽഎമാരാണ് ഉള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് സോനയുടെ കുടുംബം, 'ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു'
സംസ്ഥാനത്ത് വേനൽ മഴ ശക്തം, അടുത്ത 5 ദിവസം മഴ സാധ്യത, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്