ഒരു വകുപ്പിനെ ചൊല്ലി യുഡിഎഫിൽ പിടിവലി, വിട്ടുകൊടുക്കാൻ തയാറല്ലെന്ന ഉറച്ച നിലപാടിൽ ജോസഫ് ഗ്രൂപ്പും ആർഎസ്‍പിയും; ജലവിഭവ വകുപ്പ് തന്നെ വേണം

Published : May 17, 2026, 03:40 PM IST
shibu baby john udf

Synopsis

യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിൽ ജലവിഭവ വകുപ്പിനെ ചൊല്ലി കേരള കോൺഗ്രസും ആർഎസ്‍പിയും തമ്മിൽ തർക്കം രൂക്ഷമായി. രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ നിന്ന് ജോസഫ് ഗ്രൂപ്പ് പിന്മാറിയെങ്കിലും ജലവിഭവ വകുപ്പ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും മന്ത്രിമാരുടെ കാര്യത്തിലും ചർച്ചകൾ തുടരുകയാണ്.

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ കീറാമുട്ടിയായി ജലവിഭവ വകുപ്പ്. കേരള കോൺഗ്രസും ആർഎസ്‍പിയും ജലവിഭവ വകുപ്പ് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. രണ്ട് മന്ത്രി സ്ഥാനം വേണമെന്ന വാശിയിൽ നിന്ന് ജോസഫ് ഗ്രൂപ്പ് പിന്നോട്ട് പോയിട്ടുണ്ട്. എട്ടിൽ ഏഴ് സീറ്റും വിജയിച്ച ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. ഈ വകുപ്പ് ജലവിഭവ വകുപ്പ് തന്നെ വേണമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം. 

എന്നാല്‍, ജലവിഭവ വകുപ്പിനായി ആർഎസ്‍പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചീഫ്‌ വിപ്പ് മന്ത്രി സ്ഥാനത്തിന് പകരം ആകില്ലെന്നായിരുന്നു മോൻസ് ജോസഫിന്‍റെ പ്രതികരണം. തുടർന്ന് കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ​ഗ്രൂപ്പ് അയഞ്ഞത്. ജലവിഭവ വകുപ്പ് അല്ലെങ്കിൽ കൃഷിയെന്ന് എന്ന് കോണ്‍ഗ്രസ് മോൻസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, കൃഷിവകുപ്പിൽ താൽപര്യം ഇല്ലെന്നാണ് മോൻസിന്‍റെ നിലപാട്.

മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള യുഡിഎഫിലെ ആശയക്കുഴപ്പം ഇനിയും അവസാനിച്ചിട്ടില്ല. ഗവർണർക്ക് പട്ടിക സമർപ്പിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായി തുടരുകയാണ്. മുസ്ലിം പ്രതിനിധികൾ ആരൊക്കെ എന്നതിലടക്കം ഭിന്നതയുണ്ട്. ഷാനിമോൾക്കായി വി ഡി സതീശനും ടി സിദ്ദീഖിനായി കെ സി വേണുഗോപാലും അൻവർ സാദത്തിനായി രമേശ് ചെന്നിത്തലയും സമ്മർദ്ദം ചെലുത്തുന്നുണ്ട്. മന്ത്രിയോ സ്പീക്കറോ ആക്കണമെന്ന് എൻ ശക്തൻ ആവശ്യപ്പെടുന്നു. പട്ടിക വർഗ പ്രാതിനിധ്യം ഉയർത്തി ആണ് ഐ സി ബാലകൃഷ്ണൻ മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്.

ഇതിനിടെ മുസ്ലീം ലീ​ഗ് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്. വിമർശനം ശക്തമായതോടെ പി കെ ബഷീറിനെ ലീഗ് മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂ‍ർ എന്നിവർ ലീഗ് മന്ത്രിമാരാകും. ഇതോടെ ആദ്യം വന്ന ലിസ്റ്റിൽ നിന്ന് പാറക്കൽ അബ്‍ദുള്ളയാണ് പുറത്തായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയഞ്ഞ് കേരള കോൺ​ഗ്രസ്, ജോസഫ് ​ഗ്രൂപ്പിന് ഒരു മന്ത്രി മാത്രം; ചീഫ് വിപ്പ് കൂടി ലഭിക്കും
'കേരളത്തിൽ 70 ശതമാനം ഡോക്ടർമാരും സംസ്ഥാനം വിടാൻ ആഗ്രഹിക്കുന്നു', മിനിമം ശമ്പളം 80000 രൂപയാക്കണമെന്ന് ഐഎംഎ