ലാവലിൻ കേസ് ഇന്നും സുപ്രീംകോടതിയുടെ പരിഗണനാപട്ടികയിൽ , സിബിഐ ഹർജി മാറ്റിവച്ചത് 31 തവണ

Published : Sep 20, 2022, 07:40 AM IST
ലാവലിൻ കേസ് ഇന്നും സുപ്രീംകോടതിയുടെ പരിഗണനാപട്ടികയിൽ , സിബിഐ ഹർജി മാറ്റിവച്ചത് 31 തവണ

Synopsis

ഭരണഘടന ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണനയ്ക്കെടുക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീംകോടതിയുടെ പരിഗണന പട്ടികയിൽ. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് രണ്ട് മണിക്ക് പരിഗണിക്കുന്ന കേസുകളിൽ ലാവലിൻ  ഹർജികളും ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ ഭരണഘടന ബഞ്ച് വാദം കേൾക്കൽ തുടരുകയാണ്. ഭരണഘടന ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണനയ്ക്കെടുക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

കഴിഞ്ഞയാഴ്ചയും പട്ടികയിലുണ്ടായിരുന്നെങ്കിലും കേസ് പരിഗണനയ്ക്കു വന്നില്ല. പിണറായി വിജയനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്കിയ അപ്പീൽ ഉൾപ്പടെ അഞ്ചു ഹർജികളാണ് സുപ്രീംകോടതിയിൽ ഉള്ളത്. 31 തവണയാണ് ലാവലിൻ കേസ് സുപ്രീംകോടതി മാറ്റി വച്ചത്

 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്