
ദില്ലി: ലാവ്‍ലിൻ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച സിബിഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ലാവ് ലിൻ കേസ് ദസറ അവധിക്ക് ശേഷം പരിഗണിക്കാനാണ് സുപ്രീംകോടതി മാറ്റിവച്ചത്.
എസ്എൻസി ലാവ്‌ലിൻ അഴിമതി കേസിൽ നേരത്തെ രണ്ട് കോടതികൾ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് സിബിഐയെ ഓർമ്മിപ്പിച്ച സുപ്രീം കോടതി കേസിൽ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും ഓർമ്മിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ വി ഗിരി ഹാജരാകുമെന്നാണ് കരുതിയതെങ്കിലും തുഷാർ മേത്തയ്ക്ക് എതിരെ വാദിക്കാൻ ഹരീഷ് സാൽവെയാണ് ഹാജരായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam