K Rail : മുഴുപ്പിലങ്ങാട് കല്ലിടല്‍ ; പ്രതിഷേധം, അറസ്റ്റ്, പൊലീസ് വാഹനത്തിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം

Published : Apr 28, 2022, 11:56 AM ISTUpdated : Apr 28, 2022, 12:35 PM IST
K Rail : മുഴുപ്പിലങ്ങാട് കല്ലിടല്‍ ; പ്രതിഷേധം, അറസ്റ്റ്, പൊലീസ് വാഹനത്തിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം

Synopsis

 വീട്ടുകാര്‍ സ്ഥലത്തില്ലെന്നും അതിനാല്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു പ്രതിഷേധക്കാര്‍ പറഞ്ഞത്.

കണ്ണൂര്‍: സില്‍വര്‍ലൈന്‍ (Silverline) സംവാദത്തിനിടയിലും കണ്ണൂര്‍ മുഴുപ്പിലങ്ങാട് പ്രദേശത്ത് കെ റെയില്‍ (K Rail) കല്ലിടല്‍. ജനവാസ മേഖലയിലാണ് കല്ലിടില്‍. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തി. വീട്ടുകാര്‍ സ്ഥലത്തില്ലെന്നും അതിനാല്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കെ റെയില്‍ ഉദ്യോഗസ്ഥരടക്കം പ്രതിഷേധക്കാരോട് സംസാരിച്ചു. സര്‍വ്വേ നമ്പറുകള്‍ മാത്രമാണുള്ളതെന്നും മുന്‍കൂട്ടി അറിയിച്ച് സര്‍വ്വേ നടത്താനുള്ള സാഹചര്യമല്ല ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എന്നാല്‍ കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി കല്ലിട്ടു. കല്ല് പിഴുത് മാറ്റുമെന്ന് വീട്ടുടമ പറഞ്ഞു.  പൊലീസ് വാഹനത്തിന് മുന്നില്‍ സ്ത്രീകള്‍ പ്രതിഷേധവുമായെത്തി. 

അതേസമയം കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു. റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. കു‍ഞ്ചെറിയ ,തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ലൈനെ അനുകൂലിച്ചും ഡോ ആര്‍ വി ജി മേനോന്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്ത് നിന്നും സംസാരിക്കും. 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി